play-sharp-fill
ബാലഭാസ്‌കറിന്റെ മരണം; ക്രൈബ്രാഞ്ച് ചോദ്യംചെയ്യാൻ എത്തിയപ്പോൾ ഡ്രൈവർ അർജുൻ അസാമിലേക്കും, ഡോക്ടറുടെ മകൻ ഹിമാലയത്തിലേക്കും കടന്നു

ബാലഭാസ്‌കറിന്റെ മരണം; ക്രൈബ്രാഞ്ച് ചോദ്യംചെയ്യാൻ എത്തിയപ്പോൾ ഡ്രൈവർ അർജുൻ അസാമിലേക്കും, ഡോക്ടറുടെ മകൻ ഹിമാലയത്തിലേക്കും കടന്നു

സ്വന്തംലേഖിക

തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ, ബാലഭാസ്‌കറിന്റെ മരണത്തിൽ സംശയമുനയിലുള്ള ഡ്രൈവർ അർജുൻ അസാമിലേക്ക് കടന്നു. അപകടത്തിൽ രണ്ടു കാലുകളുമൊടിഞ്ഞ് ചികിത്സയിലായിരുന്ന അർജുൻ അന്വേഷണ സംഘത്തെപ്പോലും അറിയിക്കാതെ നാടുവിട്ടത് ദുരൂഹമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.അതിനിടെ, ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് ആരോപണമുയർന്ന പാലക്കാട്ടെ ആയുർവേദ ആശുപത്രിയിലെ ഡോക്ടറുടെ മകൻ ജിഷ്ണു ഹിമാലയത്തിൽ ധ്യാനത്തിന് പോയെന്ന് മാതാപിതാക്കൾ ക്രൈംബ്രാഞ്ചിന് മൊഴിനൽകി. മാനസിക സമ്മർദ്ദം കാരണം ധ്യാനത്തിന് പോയതാണത്രേ. അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് തൃശൂരിലെത്തുന്നതിന് മുൻപാണ് ഇരുവരും മുങ്ങിയത്.അപകടമുണ്ടായപ്പോൾ കാറോടിച്ചത് ബാലുവാണെന്നും അർജുനാണെന്നുമുള്ള പരസ്പരവിരുദ്ധമായ മൊഴികൾ സ്ഥിരീകരിക്കാനാണ് ക്രൈംബ്രാഞ്ച് അർജുനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. മകൾ തേജസ്വിനിയുടെ പേരിൽ പാലക്കാട്ടെ ഡോ. രവീന്ദ്രനും ഭാര്യ ലതയും നേർന്ന വഴിപാട് നടത്താനാണ് ബാലുവും ലക്ഷ്മിയും വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. ലതയുടെ ബന്ധുവീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം രാത്രി 11.30നാണ് ബാലു തൃശൂരിൽ നിന്ന് തിരിച്ചത്. കാറോടിച്ചത് അർജുനായിരുന്നു. കാർ പുലർച്ചെ 1.08ന് ചാലക്കുടിയിൽ മോട്ടോർവാഹന വകുപ്പിന്റെ സ്പീഡ് കാമറയിൽ തെളിഞ്ഞിട്ടുണ്ട്. ആ സമയത്ത് 94 കിലോമീറ്ററായിരുന്നു വേഗം. പുലർച്ചെ 3.45നാണ് കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ടത്. 231 കിലോമീ?റ്റർ യാത്രയ്ക്ക് 2 മണിക്കൂർ 37 മിനിട്ട് മാത്രമാണെടുത്തത്.കാറോടിച്ചത് അർജുനാണെന്ന മൊഴിയിൽ ബാലുവിന്റെ ഭാര്യ ലക്ഷ്മി ഉറച്ചുനിൽക്കുകയാണ്. മുൻസീറ്റിലിരുന്നയാളുടെ കാൽ കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാൻ അയാൾ നിലവിളിച്ചെന്നുമാണ് രക്ഷാപ്രവർത്തനം നടത്തിയവരുടെ മൊഴികൾ. ബ്രേക്കിന്റെ തൊട്ടടുത്ത് കുഞ്ഞ് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുൻസീറ്റിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നെന്നും മൊഴി നൽകിയിരുന്നു.അർജുന്റെ കാലുകൾക്കും ഇടുപ്പെല്ലിനും പരിക്കേറ്റിരുന്നു. ഡ്രൈവിംഗ് സീറ്റിലിരിക്കുമ്പോഴുണ്ടാവുന്ന തരത്തിലുള്ള പരിക്കാണിത്. ഇത് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇത്രയും പരിക്കുണ്ടായിട്ടും അർജുൻ അസാം വരെ പോയതിൽ അസ്വാഭാവികതയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.അപകട ദിവസം ജിഷ്ണു,തിരുവനന്തപുരത്ത്
പാലക്കാട്ടെ ഡോക്ടറുടെ മകൻ ജിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.ബാലുവിന് അപകടമുണ്ടായ ദിവസം ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നു. അപകടവിവരം പലരെയും അറിയിച്ചത് ഇയാളാണ്. പ്രകാശൻ തമ്പിയുടെ അടുത്ത സുഹൃത്താണ് 22കാരനായ ജിഷ്ണു.ആശുപത്രിയിലും ഇയാളുണ്ടായിരുന്നു. യൂണിവേഴ്‌സിറ്രിയിൽ ചില കാര്യങ്ങൾ ശരിയാക്കാൻ ആസ്‌ട്രേലിയയിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്ത് വന്നെന്നാണ് മാതാപിതാക്കൾ പറയുന്നത്.പാലക്കാട്ടെ ഡോക്ടറുടെ മകൻ ജിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ബാലുവിന് അപകടമുണ്ടായ ദിവസം ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നു.അപകടവിവരം പലരെയും അറിയിച്ചത് ഇയാളാണ്. പ്രകാശൻ തമ്പിയുടെ അടുത്ത സുഹൃത്താണ് 22കാരനായ ജിഷ്ണു. ആശുപത്രിയിലും ഇയാളുണ്ടായിരുന്നു. യൂണിവേഴ്‌സിറ്രിയിൽ ചില കാര്യങ്ങൾ ശരിയാക്കാൻ ആസ്‌ട്രേലിയയിൽ നിന്ന് നേരിട്ട് തിരുവനന്തപുരത്ത് വന്നെന്നാണ് മാതാപിതാക്കൾ പറയുന്നത്.റഷ്യയിൽ എം.ബി.ബി.എസ് പഠനത്തിനു പോയ ജിഷ്ണു അത് പൂർത്തിയാക്കാതെ പിന്നീട് ആസ്‌ട്രേലിയയിൽ പഠിക്കാൻ പോയി. ഇപ്പോൾ കേരളത്തിൽ ബി.എ.എം.എസിന് ചേരാൻ തയ്യാറെടുക്കുകയാണ്. അർജുനും ജിഷ്ണുവും ഒരുമിച്ച് ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ബാലുവുമായുള്ള ഇവരുടെ സാമ്പത്തിക ഇടപാടുകൾ അറിയിക്കാൻ ബാങ്കുകൾക്ക് പൊലീസ് നിർദ്ദേശം നൽകി. ബാലുവിന്റെ മൊബൈൽഫോൺ ഒളിപ്പിച്ചത് ഇവരാണെന്നും സംശയിക്കുന്നു.