ഭക്ഷ്യക്കിറ്റുമില്ല, പെൻഷനുമില്ല; ദിവസവും കഴിക്കുന്ന ഗുളികകള്‍ പോലും കൃത്യസമയത്ത് കിട്ടുന്നില്ല; സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തില്‍

Spread the love

വയനാട്:  ദിവസവും കഴിക്കുന്ന ഹൈഡ്രോക്സിയൂറിയ ഉള്‍പ്പെടെയുള്ള ഗുളികകള്‍ പോലും കൃത്യസമയത്ത് കിട്ടുന്നില്ലെന്ന് പരാതി, സംസ്ഥാനത്ത് അരിവാള്‍ രോഗികള്‍ ദുരിതത്തില്‍. ഭക്ഷ്യക്കിറ്റ് മുടങ്ങിയതും പെൻഷൻ സമയത്ത് ലഭിക്കാത്തതും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് പ്രതിസന്ധിയാണ്. വിഷയത്തില്‍ ഇന്നുതന്നെ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

video
play-sharp-fill

അരിവാള്‍ രോഗം ബാധിച്ചവർ ഒരു ദിവസം പോലും മുടങ്ങാതെ കഴിക്കുന്നതാണ് ഹൈഡ്രോക്സിയൂറിയ. ഗുളിക മുടങ്ങിയാല്‍ ശാരീരിക അസ്വാസ്ഥ്യം വർദ്ധിച്ച്‌ രോഗം ബാധിച്ചവർ ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയാണ് പതിവ്. ഇത്ര സങ്കീർണമാണ് കാര്യങ്ങള്‍ എന്നിരിക്കെ ആണ് സര്ക്കാർ സൗജന്യമായി നല്‍കുന്ന ഹൈഡ്രോക്സിയൂറിയ കൃത്യസമയത്ത് രോഗികള്‍ക്ക് ലഭിക്കാത്തത്.

ഗുളികകള്‍ കൃത്യമായി ലഭിക്കാത്തതോടെ നിത്യവൃത്തിക്ക് പോലും വഴി ഇല്ലാത്ത ആദിവാസികള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ ആണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. പെൻഷനും എല്ലാ മാസവും ലഭിക്കാത്തത് രോഗികളുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നുണ്ട്. അരിവാള്‍ രോഗികളെ കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതിനാല്‍ ഭക്ഷ്യ കിറ്റും നാളുകളായി മുടങ്ങിയിരിക്കുകയാണ്. രോഗാവസ്ഥയെ തുടർന്ന് ജോലിക്ക് പോകാൻ പോലും കഴിയാത്തവരാണ് അരിവാള്‍ രോഗികള്‍ . അവർക്കാണ് ഗുളിക പോലും സമയത്ത് കഴിക്കുന്നത് ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങള്‍ക്ക് കഴിയാത്തത്. വിഷയത്തില്‍ ഇന്നുതന്നെ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വയനാട്ടില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group