play-sharp-fill
പശുവിനെ വളർത്തി  കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അരിതാ ബാബു ; കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ; 27ന്റെ ചെറുപ്പവുമായി കായംകുളത്തിന്റെ മണ്ണിൽ 

പശുവിനെ വളർത്തി കിട്ടുന്ന വരുമാനം കൊണ്ട് മാത്രം കുടുംബത്തെ മുന്നോട്ട് കൊണ്ടുപോകുന്ന അരിതാ ബാബു ; കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി ; 27ന്റെ ചെറുപ്പവുമായി കായംകുളത്തിന്റെ മണ്ണിൽ 

സ്വന്തം ലേഖകൻ

കോട്ടയം : “ഒരു വശത്ത് പശുവിനെ വളർത്തി മാത്രം കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ മുന്നോട്ട് കൊണ്ടുപ്പോകുന്ന അരിതാ ബാബുമാരെ കൈപിടിച്ചുയർത്തുന്ന വലത്‌ മുന്നണി, മറുഭാഗത്ത് പി.വി അൻവറിനെ പോലുള്ള മുതലാളിമാരെ ‘ഇടത് സ്വതന്ത്രർ’ എന്ന പ്രത്യേക ടാഗോടെ ജനങ്ങൾക്ക് മുന്നിലേക്ക് കെട്ടിയിറക്കുന്ന ഇടതുപക്ഷ മുന്നണി. ഏത് പക്ഷത്തിനൊപ്പം ചേരണം


എന്നത് നിങ്ങളുടെ ചോയ്സാണ്. കായംകുളത്തിന് ഇരുപത്തേഴിന്റെ ചെറുപ്പവുമായി അരിതാ ബാബു..”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം വലത്‌പക്ഷ ചായ്‌വുള്ള സോഷ്യൽ മീഡിയ പേജുകളിൽ നിറയുന്ന വരികളാണിവ. കായംകുളത്തെ യു ഡി എഫ് സ്ഥാനാർഥി അരിതാ ബാബുവിന്റെ വിശേഷങ്ങൾ തിരയുകയാണ് വിർച്വൽ ലോകം.

27 വയസുള്ള അരിത, ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്നാണ് ജനവിധി തേടുന്നത്. എല്ലാ അര്‍ത്ഥത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ച്‌കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.  പശുവിന്റെ പാല്‍ വിറ്റാണ് ഇവരുടെ കുടുംബം ജീവിക്കുന്നത്. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതൃക പെണ്‍കുട്ടിയാണ് അരിതയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.

15 വര്‍ഷത്തോളമായി വിദ്യാര്‍ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്ത് സജീവമാണ് അരിത. സ്കൂളിലും കോളജിലും കെഎസ്‌യു പ്രവര്‍ത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകര്‍ഷകയാകുന്നതും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുനിന്നു പിന്മാറിയിട്ടും ആയിരത്തോളം വോട്ടുകള്‍ അരിത നേടിയിരുന്നു. പുന്നപ്ര ഡിവിഷനിലേക്കു നാമനിര്‍ദേശ പത്രിക നല്‍കിയെങ്കിലും പിന്‍വലിക്കാനുള്ള നിര്‍ദേശം കിട്ടിയപ്പോഴേക്ക് പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിരുന്നു. അങ്ങനെയാണ് സാങ്കേതികമായി മാത്രം സ്ഥാനാര്‍ഥിയായി അരിത ആയിരത്തോളം വോട്ടുകള്‍ നേടിയത്.കായംകുളം സ്വന്തം നാടാണെന്നതും അരിതക്ക് നേട്ടമാകും.