play-sharp-fill
അരിതയും പ്രതിഭയും; ജില്ലാ പഞ്ചായത്തിലെ ശക്തരായ വനിതകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍

അരിതയും പ്രതിഭയും; ജില്ലാ പഞ്ചായത്തിലെ ശക്തരായ വനിതകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍

സ്വന്തം ലേഖകന്‍

കായംകുളം: സംസ്ഥാന തലത്തില്‍ ഇത്തവണ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു മണ്ഡലമാണ് കായംകുളം. കാരണം, ശക്തരായ രണ്ട് വനിതകള്‍ തന്നെ. ഗ്രാമ- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ അലങ്കരിച്ച ശേഷം എംഎല്‍എ ആയ യു പ്രതിഭയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അരിതാ ബാബുവും തമ്മിലുള്ള മത്സരം കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അഭിമാന പ്രശ്‌നമാണ്.

രണ്ട്‌പേര്‍ക്കും അതാത് മുന്നണികള്‍ സീറ്റ് നല്‍കിയത് പ്രമുഖരെ മാറ്റി നിര്‍ത്തിയാണ്. ഗ്രൂപ്പ് വഴക്കുകളില്‍പ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം വട്ടം സീറ്റ് നിഷേധിക്കപ്പെട്ട അരിതയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുന്നത്. സിറ്റിങ്ങ് എംഎല്‍എ ആയ പ്രതിഭയുടെ വികസന നേട്ടങ്ങളിലാണ് സിപിഎംന് കണ്ണുടക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെപ്യൂട്ടി സ്പീക്കറായിരുന്ന കെ.ഓ അയിഷാബായിക്ക് ശേഷം കായംകുളത്ത് എംഎല്‍എ ആകുന്ന വനിത പ്രതിഭയാണ്. ജീവിക്കാനായി ക്ഷീരകര്‍ഷകയുടെ വേഷം കെട്ടിയിട്ടുള്ള അരിതയ്ക്ക് കെട്ടിവയ്ക്കാനുള്ള പണം നടന്‍ സലീംകുമാര്‍ നല്‍കിയതിന് പിന്നാലെ ചെലവുകള്‍ക്കായി നേതൃത്വം കൗഡ് ഫണ്ടിങ്ങിന് തുടക്കമിട്ടിരുന്നു. അരിതയിലൂടെ മണ്ഡലം തിരിച്ച് പിടിക്കാനാവും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് യുഡിഎഫ്. രാഹുല്‍ ഗാന്ധി അരിതയ്ക്കായി വോട്ട് ചോദിക്കാന്‍ കളത്തിലിറങ്ങുന്നതോടെ കക്ഷി ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിക്കും എന്നുറപ്പാണ്. 2011ല്‍ സി.കെ സദാശിവന്റെ 1315 ഭൂരിപക്ഷം 2016 ആയപ്പോള്‍ 11857 ആക്കിയ പ്രതിഭയെ തളക്കാന്‍ പുതുമുഖമായ അരിതയ്ക്ക് കഴിയുമോ എന്നറിയാന്‍ ഫലം വരുന്നത് വരെ കാത്തിരിക്കണം.