
ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാള്‍ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു.
കായംകുളം ഡിവൈഎസ്പി ഓഫീസില്‍ നേരിട്ട് എത്തിയാണ് പരാതി നല്‍കിയത്. വിദേശ നമ്ബരില്‍ നിന്നും ആദ്യം വാട്സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ ചെയ്തു. പിന്നീട് ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു.
വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് നമ്പര്‍ ഷെയര്‍ ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ഖത്തറില്‍ ആണെന്ന് കണ്ടെത്തി. സുഹൃത്തുക്കള്‍ ഇയാളുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് അരിതക്ക് വീഡിയോയിലൂടെ ക്ഷമാപണം നടത്തികൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച് അയച്ചുതന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പെണ്‍കുട്ടിക്കെതിരെയും ഇയാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാൻ പാടില്ലെന്നും അതിനാലാണ് പരാതി നല്‍കിയതെന്നും അരിതാബാബു പറഞ്ഞു. മലപ്പുറം സ്വദേശിയായ പ്രവാസിക്കെതിരെയാണ് അരിത ബാബു പരാതി നല്‍കിയത്.