എന്റെ ഭാവി  വധു  നന്നായി  പാട്ടുപാടും , പ്രണയം വെളിപ്പെടുത്തി  അരിസ്റ്റോ  സുരേഷ്…

എന്റെ ഭാവി വധു നന്നായി പാട്ടുപാടും , പ്രണയം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്…

സ്വന്തംലേഖകൻ

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം താരമായി മാറിയ അരിസ്റ്റോ സുരേഷ് തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും മനസ് തുറന്നിരിക്കുന്നു.
ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും തന്റെതായ രീതിയിൽ പാട്ടുകൾ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്‌ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു.എന്നാല്‍ അന്ന് ഈ വ്യാജ വാര്‍ത്തകള്‍ക്കെതിരെ താരം ശക്തമായി പ്രതികരിച്ച് രംഗത്തെത്തി. പക്ഷേ ഇപ്പോള്‍ 49കാരനായ താരം താന്‍ പ്രണയത്തിലാണെന്നും തന്റെ സിനിമ കഴിഞ്ഞാല്‍ ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സ്ഥിരീകരിച്ചിരിക്കുകയാണ്. എബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു സിനിമയുടെ സെറ്റില്‍ വച്ചാണ് താന്‍ തന്റെ പ്രണയിനിയെ കണ്ടുമുട്ടിയെന്നാണ് അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്.36കാരിയായ യുവതി തൃശ്ശൂര്‍ സ്വദേശിനിയാണ്. എന്നാല്‍ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാന്‍ നിര്‍വാഹമില്ലെന്നാണ് സുരേഷ് പറഞ്ഞത്. യുവതിയെ ആദ്യമായി കണ്ടുമുട്ടിയത് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയായിട്ടാണ് ആക്ഷന്‍ ഹീറോ ബിജു സെറ്റിലെത്തിയതെന്നും സുരേഷ് പറയുന്നു. അന്നു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നെന്നാണ് സുരേഷ് പറയുന്നത്.സിനിമ പുറത്തിറങ്ങിയത് 2016ലാണ് . കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടങ്ങിയ പ്രേമം ഇപ്പോഴും നല്ല രീതിയില്‍ തുടരുന്നെന്നാണ് സുരേഷ് പറയുന്നത്. ബിഗ്ബോസ് റിയാലിറ്റി ഷോയിലെ അവസാന ഘട്ട മത്സരാര്‍ത്ഥിയായി മത്സരിച്ചാണ് അരിസ്റ്റോ സുരേഷ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘കോളാമ്പി’യില്‍ അരിസ്‌റ്റോ സുരേഷാണ് നായകന്‍. നിത്യാ മേനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും സുരേഷ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം ഭാര്യയാകാന്‍ പോകുന്ന യുവതിയെപ്പറ്റി താന്‍ ഔദ്യോഗികമായി എല്ലാവരേയും അറിയിക്കുമെന്നാണ് സുരേഷിന്റെ പ്രതികരണം. തന്റെ ഭാവി വധു നന്നായി പാട്ടുപാടുമെന്നും താന്‍ പാട്ടുകള്‍ എഴുതി നല്‍കാറുണ്ടെന്നും സുരേഷ് പറയുന്നു.