video
play-sharp-fill

എക്‌സൈസ് റെയ്ഡിൽ 1854 ലിറ്റർ അരിഷ്ടം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

എക്‌സൈസ് റെയ്ഡിൽ 1854 ലിറ്റർ അരിഷ്ടം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

Spread the love


സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ നൂറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ കോട്ടയം ജില്ലയിൽ വ്യാപകമായ തോതിൽ അനധികൃതമായി അരിഷ്ടാസവങ്ങൾ വിതരണം ചെയ്തു വന്ന സ്ഥാപനത്തിൽ നിന്നും 1456.2 ലിറ്റർ അരിഷ്ടവും 397.8 ലിറ്റർ ആസവവും (ആകെ – 1854 ലിറ്റർ) പിടികൂടി.

ജില്ലയിൽ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ വഴി അരിഷ്ടാസവങ്ങൾ വിതരണം ചെയ്യുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സാധുവായ രേഖകൾ ഇല്ലാതെ 21.15 ലിറ്റർ അരിഷ്ടം സൂക്ഷിച്ചതിന് പുതുപ്പള്ളി സ്വദേശിയായ എബ്രഹാം എന്നയാളെ പ്രതി ചേർത്ത് 1.12.2018ൽ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിൽ കേസ് എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്രകാരം അരിഷ്ടാസവങ്ങൾ സൂക്ഷിച്ചതായിട്ടുള്ള വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപന ഉടമയായ സുഗതനെയും മകൻ പ്രഫുലിനെയും പ്രതി ചേർത്ത് അറസ്റ്റ് ചെയ്തു. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാർ വി.ആർ, പ്രി. ആഫീസർമാരായ ഷെഫീഖ്, രാജേഷ് സിവിൽ എക്സൈസ് ഓഫീസർമാരായ അജിത് ടി, ഷിജു കെ, അജിത്കുമാർ കെ എൻ, സുരേഷ്‌കുമാർ കെ എൻ, ഡ്രൈവർ റോഷി എന്നിവർ പങ്കെടുത്തു.