play-sharp-fill
അരികൊമ്പനെ ഡീല്‍ ചെയ്തു, പിന്നെയാണോ പഞ്ചായത്ത് പ്രസിഡന്റ്’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

അരികൊമ്പനെ ഡീല്‍ ചെയ്തു, പിന്നെയാണോ പഞ്ചായത്ത് പ്രസിഡന്റ്’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി :മനുഷ്യ – മഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതിയില്‍ ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളാ ഹൈക്കോടതി.
ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനുട്സ് തന്നില്ലെന്ന പഞ്ചായത്തിന്റെ പരാതിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് പറഞ്ഞ കോടതി അരിക്കൊമ്ബനെ ഡീല്‍ ചെയ്തു പിന്നെയാണോ പഞ്ചായത്ത് പ്രസിഡന്റെന്നും പരിഹാസത്തോടെ ചോദിച്ചു.

ടാസ്ക് ഫോഴ്സ് യോഗത്തിന്റെ മിനുട്സ് കിട്ടിയില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമര്‍ശനമുണ്ടായത്. ജനങ്ങളുടെ പ്രശ്നം അറിയിക്കാന്‍ കൂടിയാണ് പ്രസിഡന്റ്. രാഷ്ട്രീയം കളിക്കുന്നതില്‍ കോടതിക്ക് യോജിപ്പില്ല. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല. മൃഗങ്ങളേക്കാള്‍ അപകടകാരി മനുഷ്യരെന്നും കോടതി പ്രസിഡന്റിനെതിരായ വിമര്‍ശനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് മനുഷ്യ മൃഗ സംഘര്‍ഷം സംബന്ധിച്ച പഠനം നടത്താനും ടാസ്ക് ഫോഴ്സിന്റെ നടപടികള്‍ വിലയിരുത്താനുമടക്കം വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ചിന്നക്കനാലിലേക്ക് അരിക്കൊമ്ബന്‍ തിരികെ വരാന്‍ സാധ്യത ഇല്ലേയെന്ന് കോടതി ചോദിച്ചു. അരിക്കൊമ്ബന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നല്‍കി. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് നിരീക്ഷണം കൃത്യമാക്കണമെന്നും കോടതി പറഞ്ഞു. റേഡിയോ കോളര്‍ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പും പറഞ്ഞു.

Tags :