അരിക്കൊമ്പന്‍ വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ട്; ജനവാസ മേഖലയില്‍ എത്തിയാൽ മയക്കുവെടിവച്ച്‌ പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: അരിക്കൊമ്പൻ ജനവാസ മേഖലയില്‍ എത്തിയാൽ മയക്കുവെടിവച്ച്‌ പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ.

ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പില്‍ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം 150 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്പത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിക്കൊമ്പന്റെ സഞ്ചാര പഥം നിരീഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്. ജനവാസ മേഖലയില്‍ എത്തുമ്ബോള്‍ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്.

അരിക്കൊമ്ബൻ ദൗത്യത്തിനായി അഞ്ച് പേര്‍ അടങ്ങുന്ന ഡാര്‍ടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.