
അനിശ്ചിതത്വം മാറി…? അരിക്കൊമ്പനെ തുറന്ന് വിടുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് വനംമന്ത്രി
സ്വന്തം ലേഖിക
കമ്പം: മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി.
ഇതോടെ അരിക്കൊമ്പനെ തുറന്ന് വിടുന്നതില്‍ അനിശ്ചിതത്വം നീങ്ങുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി പറയുന്നത് പ്രകാരം ഇന്ന് തന്നെ അരിക്കൊന്നനെ തുറന്ന് വിടാനാണ് സാധ്യത. നേരത്തെ അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എറണാകുളം സ്വദേശിയുടെ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം നിര്‍ദ്ദേശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് നിര്‍ദ്ദേശം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് വനം മന്ത്രി മതിവേന്തൻ പറയുന്നത്.
അതുകൊണ്ടുതന്നെ ആനയെ തുറന്നുവിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Third Eye News Live
0