അരിക്കൊമ്പന്‍ മതികെട്ടാന്‍ ചോലയ്ക്ക് എതിര്‍വശം; മേഘമലയില്‍ ബസ് സര്‍വീസുകൾ നിര്‍ത്തിവെച്ചു; ചിന്നക്കനാലിലേക്കുള്ള മടക്ക യാത്രയിലോ…?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമളി: അരിക്കൊമ്പന്‍ കാരണം മേഘമലയില്‍ ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു.

മതികെട്ടാന്‍ ചോലയ്ക്ക് എതിര്‍വശത്തുള്ള വനമേഖലയില്‍ ആന നിലയുറപ്പിച്ചതോടെ ചിന്നക്കനാലിലേക്ക് മടങ്ങുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, അതിനുള്ള സാധ്യത തള്ളുകയാണ് വനംവകുപ്പ്. ഒട്ടേറെ ജനവാസ കേന്ദ്രങ്ങള്‍ പിന്നിട്ട് വേണം അരിക്കൊമ്പന് ചിന്നക്കനാലിലേക്ക് എത്താന്‍ എന്നുള്ളതാണ് പ്രധാന കാരണം.

കേരളത്തിന്റെ വനാതിര്‍ത്തിയില്‍ നിന്ന് എട്ടു കിലോമീറ്ററോളം ദൂരത്താണ് ആനയിപ്പോഴുള്ളത്. മതികെട്ടാന്‍ ചോലയ്ക്ക് എതിര്‍വശത്തുള്ള വനമേഖലയിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ഇതാണ് ചിന്നക്കനാല്‍ ലക്ഷ്യമാക്കി ആന സഞ്ചാരം തുടങ്ങുമോ എന്ന ആശങ്ക ഉയര്‍ത്തുന്നത്. അതേസമയം, അതിനുള്ള സാധ്യതകള്‍ തള്ളുകയാണ് വനംവകുപ്പ്.

ടൗണ്‍ഷിപ്പുകള്‍ ഉള്‍പ്പെടെയുള്ള ജനവാസ മേഖലകള്‍ പിന്നിട്ട് വേണം അരിക്കൊമ്പന് ചിന്നക്കനാലിലെത്താന്‍. അതത്ര എളുപ്പമല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.