play-sharp-fill
ചിന്നക്കനാലിനെ വിറപ്പിച്ച  അരിക്കൊമ്പനെ പൂജ ചെയ്ത് സ്വീകരിച്ച് വനംവകുപ്പ്; കാട്ടുകൊമ്പനെ  വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് ആരതിയുഴിഞ്ഞും ​ഗജപൂജ നടത്തിയും

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പൂജ ചെയ്ത് സ്വീകരിച്ച് വനംവകുപ്പ്; കാട്ടുകൊമ്പനെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് ആരതിയുഴിഞ്ഞും ​ഗജപൂജ നടത്തിയും

സ്വന്തം ലേഖകൻ

കുമളി : അരിക്കൊമ്പനുമായി പുറപ്പെട്ട വാഹനം കുമളിയിൽ എത്തി. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം വഴിയാണ് കൊമ്പനെ കൊണ്ടുപോയത്. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ ഉൾവനത്തിലാണ് ആനയെ തുറന്നുവിടുക. ഗേറ്റിന് മുന്നിൽ വെച്ച് പൂജ ചെയ്താണ് ആനയെ വനംവകുപ്പ് വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പെരിയാർ കടുവ സങ്കേതത്തി​ന്റെ കവാടത്തിലാണ് ​ഗജപൂജ നടത്തിയത്. കുമളിയിലെ സീനിയറോട വനമേഖലയിലേക്ക് ആനയെ തുറന്നുവിടുന്നതിന് മുമ്പായാണ് ​പൂജ നടത്തിയത്. പൂജയ്ക്ക് ശേഷം കാട്ടുകൊമ്പനെ വനത്തിനുള്ളിലേക്ക് കൊണ്ടുപോയി.

തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ കൊണ്ടുപോയത്. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7വരെ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയ ചിന്നക്കനാലിൽ നിന്ന് പെരിയാറിലേക്കുള്ള യാത്രക്കിടെ അരിക്കൊമ്പന് വീണ്ടും ബൂസ്റ്റർ ഡോസ് നൽകി. ആദ്യം മയക്കുവെടി വെച്ചതിന് ശേഷം ഇതോടെ ഏഴ് തവണയാണ് അരിക്കൊമ്പന് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്. ചിന്നക്കനാലിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ആനിമൽ ആംബുലൻസിൽ വച്ച് ആന പരാക്രമം കാണിച്ചിരുന്നു. 10 ലേറെ വാഹനങ്ങൾ ഉൾപ്പെട്ട സംഘമാണ് കുമളിയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. പൂപ്പാറയിൽ വാഹനം എത്തിയപ്പോഴേക്കും ആനയെ കാണാൻ ആളുകൾ തടിച്ചുകൂടിയിരുന്നു.

കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലൂടെയാണ് വാഹനവ്യൂഹം കടന്നുപോയത്. അതേസമയം കുമളിയിൽ മഴ തുടരുകയാണ്. നേരത്തേ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ചിന്നക്കനാലിൽ മഴ പെയ്തതും കാറ്റുവീശിയതും കാഴ്ച മറച്ച് കോട മഞ്ഞിറങ്ങിയതും വെല്ലുവിളിയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് നാല് കുങ്കിയാനകളുടെ ശ്രമഫലമായി അരിക്കൊമ്പനെ ആനിമൽ ആംബുലൻസിലേക്ക് കയറ്റി. പിന്നീട് സുരക്ഷ ഉറപ്പാക്കൻ ഇരട്ട കൂട് തീർത്താണ് ആനയുമായി വാഹനം യാത്ര തുടർന്നത്.