
സ്വന്തം ലേഖിക
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാറിലേയ്ക്ക് മാറ്റിയ അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് വനംവകുപ്പിന് സിഗ്നല്‍ ലഭിക്കുന്നില്ല.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അവസാനമായി സിഗ്നല്‍ ലഭിച്ചത്.
തമിഴ്‌നാട്ടിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് അരിക്കൊമ്പനെ അവസാനമായി കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാങ്കേതിക പ്രശ്നം മൂലമാണ് സിഗ്നല്‍ ലഭിക്കാത്തതെന്നാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ഉപഗ്രഹത്തിലെത്തിയതിനുശേഷം ഇവിടെനിന്നാണ് വനംവകുപ്പിന്റെ പോര്‍ട്ടലിലേയ്ക്ക് സിഗ്നലുകള്‍ എത്തുക.
മേഘാവൃതമായ കാലാവസ്ഥ ഉണ്ടൊയാലും ആന ഇടതൂര്‍ന്ന വനത്തിലാണ് ഉള്ളതെങ്കിലും ഇത്തരത്തില്‍ സിഗ്നല്‍ ലഭിക്കാതെ വരുമെന്നാണ് വനംവകുപ്പ് പറയുന്നത്.
സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിനോട് ആവശ്യപ്പെടുമെന്നും വനം വകുപ്പ് വ്യക്തമാക്കി. ഈ സംഘടനയാണ് അരിക്കൊമ്പനുള്ള റേഡിയോ കോളര്‍ വനം വകുപ്പിന് നല്‍കിത്. പത്തുവര്‍ഷം വരെയാണ് റേഡിയോ കോളറിന്റെ ബാറ്ററി കാലാവധി.