അരിക്കൊമ്പന്‍ ആരോഗ്യവാന്‍; തീറ്റയെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്; നിലവില്‍ മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്ത്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെന്നൈ: കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടുകൊമ്പൻ അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്.

വനത്തില്‍ അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടു. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് നിലവില്‍ അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച്‌ തുറന്നു വിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിഴ്നാട് സ‍ര്‍ക്കാര്‍ മയക്കുവെടി വെച്ച്‌ പിടികൂടിയത്. തെക്കൻ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.

തുമ്പിക്കൈയ്ക്ക് അടക്കം പരിക്കേറ്റതിനാല്‍, ചികിത്സ നല്‍കിയ ശേഷമാണ് തുറന്നുവിട്ടത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. ഉള്‍ക്കാട്ടിലേക്ക് വിട്ടെങ്കിലും റേഡിയോ കോളര്‍ വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്.