video
play-sharp-fill

പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്; അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം; കെ ബാബുവിൻ്റെ നേതൃത്വത്തില്‍ നാളെ സത്യഗ്രഹം ആരംഭിക്കും

പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്; അരിക്കൊമ്പനെ മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം; കെ ബാബുവിൻ്റെ നേതൃത്വത്തില്‍ നാളെ സത്യഗ്രഹം ആരംഭിക്കും

Spread the love

സ്വന്തം ലേഖിക

കൊച്ചി: അരിക്കൊമ്പനെതിരെ പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്.

നെന്‍മാറ എം എല്‍ എ. കെ ബാബുവിൻ്റെ നേതൃത്വത്തില്‍ നാളെ സത്യഗ്രഹം ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പിക്കുളം ഡിഎഫ്‌ഒ ഓഫീസിന് മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുൻപ് ജനകീയ സമിതി സമരം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

അതേസമയം അരിക്കൊമ്പന്‍ ആനയെ മയക്കുവെടിവെച്ച്‌ പിടികൂടൂണമെന്ന മറ്റൊരു ഹര്‍ജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും.

അരികൊമ്പനെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയില്‍ വിദഗ്ദരില്ലെന്ന വാദമാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. അഭിഭാഷകന്‍ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിക്കുന്നത്.

അരിക്കൊമ്പന്‍ ദൗത്യത്തില്‍ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാകും. ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും.

പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങള്‍ നിര്‍ദേശിക്കാന്‍ ഉണ്ടെങ്കില്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. മൂന്ന് സ്ഥലങ്ങള്‍ കൂടി സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചേയ്ക്കും.