‘അരിക്കൊമ്പന്‍ ആരോഗ്യവാന്‍’; പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്;  ഇപ്പോഴുള്ളത് കോതയാര്‍ നദിയുടെ വൃഷ്ടി പ്രദേശത്ത്

‘അരിക്കൊമ്പന്‍ ആരോഗ്യവാന്‍’; പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്; ഇപ്പോഴുള്ളത് കോതയാര്‍ നദിയുടെ വൃഷ്ടി പ്രദേശത്ത്

സ്വന്തം ലേഖിക

ചെന്നൈ: കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്.

അരിക്കൊമ്പന്‍റെ പുതിയ ചിത്രവും തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടു. കോതയാര്‍ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോള്‍. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

36 പേരുടെ സംഘത്തിനാണ് അരിക്കൊമ്പന്‍റെ നിരീക്ഷണ ചുമതല.
നേരത്തെയും അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിരുന്നു.

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താര്‍ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച്‌ കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയില്‍ തുടരുകയാണ്. 36 പേരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.