
അരിക്കൊമ്പന്‍ ദൗത്യം നാളെ; പുലര്‍ച്ചെ മയക്കുവെടി വയ്ക്കും; ദൗത്യത്തില്‍ പങ്കെടുക്കുന്നത് നാല് കുങ്കി ആനകൾ; പ്രദേശത്ത് നിരോധനാജ്ഞ
സ്വന്തം ലേഖിക
ഇടുക്കി: മൂന്നാറിലെ ഭീതിയിലാക്കിയ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യം നാളെ ആരംഭിക്കും.
പുലര്‍ച്ചെ നാലരയോടെ ദൗത്യം തുടങ്ങാന്‍ മൂന്നാര്‍ ചിന്നക്കനാലില്‍ ചേര്‍ന്ന ദൗത്യസംഘത്തിന്റെ യോഗം തീരുമാനിച്ചു.
ആറുമണിക്ക് മയക്കുവെടി വയ്ക്കാനാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പിടികൂടിയ ശേഷം കൊമ്പനെ എങ്ങോട്ടുമാറ്റുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലും ശാന്തന്‍പാറ പഞ്ചായത്തിലെ ആദ്യ രണ്ടു വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നാലു കുങ്കി ആനകളാണ് അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ നാലുമുപ്പതിന് ചിന്നക്കനാലിലെ ബേസ് സ്റ്റേഷനില്‍ നിന്ന് ദൗത്യത്തിന് പുറപ്പെടാനാണ് തീരുമാനം.
രാവിലെ ആറിന് തന്നെ കൊമ്പനെ വെടിവെയ്ക്കാനാണ് തീരുമാനം. ഇതിനുള്ള തോക്കുകളും മരുന്നുകളും ദൗത്യമേഖലയില്‍ എത്തിച്ചിട്ടുണ്ട്.
വെടിയേറ്റ് മയങ്ങിയെന്നുറപ്പായാല്‍ നാല് കുങ്കിയാനകളെയും സമീപത്തേക്ക് എത്തിക്കും. മയക്കം വിടും മുൻപ് തന്നെ റേഡിയോ കോളര്‍ ധരിപ്പിക്കും. തുടര്‍ന്ന് പ്രത്യേക ലോറിയിലേക്ക് മാറ്റും.