video
play-sharp-fill

പിടികൊടുക്കാതെ അരിക്കൊമ്പന്‍;  ജനവാസമേഖലയിലിറങ്ങിയാല്‍ മയക്കുവെടി; സുരക്ഷയാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

പിടികൊടുക്കാതെ അരിക്കൊമ്പന്‍; ജനവാസമേഖലയിലിറങ്ങിയാല്‍ മയക്കുവെടി; സുരക്ഷയാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: വനത്തില്‍ നിന്നും പുറത്തു വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു.

ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. നദീതീരത്ത് നിന്നും ഉള്‍വനത്തിലേക്ക് കയറിപ്പോകാത്തത്, ആവശ്യത്തിന് വെള്ളം കിട്ടുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍.

അവസാനം സിഗ്നല്‍ ലഭിക്കുമ്പോള്‍ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം. ദൗത്യ സംഘത്തെ സഹായിക്കാൻ മുതുമലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദിവാസി സംഘത്തെയും എത്തിച്ചിട്ടുണ്ട്.

വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തിയാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം.