
സ്വന്തം ലേഖിക
മൂന്നാര്‍: അരിക്കൊമ്പന്‍ ദൗത്യം ഈസ്റ്ററിന് ശേഷം മതിയെന്ന് ധാരണ.
അന്തിമ തീരുമാനം വിധിപ്പകര്‍പ്പ് ലഭിച്ചതിന് ശേഷമെന്നും വനംവകുപ്പിന്റെ തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആധുനിക സംവിധാനമുള്ള റേഡിയോ കോളര്‍ നിലവില്‍ വനംവകുപ്പിന്റെ കൈവശമില്ല. ആസാമില്‍ നിന്നും റേഡിയോ കോളര്‍ എത്താന്‍ താമസമുണ്ടാകും.
പൊതു അവധി ദിനങ്ങളില്‍ ആനയെ പിടികൂടണ്ടെന്നുമാണ് നിലവിലെ ധാരണ.
പിടികൂടുന്നത് തിങ്കളാഴ്ചക്ക് ശേഷമായിരിക്കും.
അരിക്കൊമ്പന്‍ മിഷനില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തിങ്കളാഴ്ച വിളിച്ചുകൂട്ടും. അതിനു ശേഷമായിരിക്കും നടപടി തുടങ്ങുക. മോക്ഡ്രില്‍ ഉണ്ടാകില്ല.
മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുക. അതേസമയം, സാറ്റലൈറ്റ് റേഡിയോ കോളര്‍ ലഭിക്കുന്നത് വൈകിയാല്‍ ദൗത്യം നീളുന്നതിനാണ് സാധ്യത.
സംസ്ഥാന വനവകുപ്പിന്റെ കൈവശമുള്ള ജിഎസ്‌എം റേഡിയോ കോളര്‍ പറമ്പിക്കുളത്ത് ഉപയോഗിക്കാനാവില്ല. നിലവില്‍ ആസാമില്‍ മാത്രമാണ് സാറ്റലൈറ്റ് റേഡിയോ കോളര്‍ ഉള്ളത്. അവിടെ നിന്ന് എത്തിച്ച് മാത്രമായിരിക്കും ദൗത്യം.