
സ്വന്തം ലേഖകൻ
ഇടുക്കി: അരിക്കൊമ്പൻ വീണ്ടും ചിന്നക്കനാലിലേക്ക് എത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം കുമളിക്ക് സമീപത്തെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പൻ വീണ്ടും തമിഴ്നാട് വനത്തിലേക്ക് തിരികെ പോയിരിക്കുകയാണ്.
നിലവിലെ റിപ്പോർട്ട് പ്രകാരം ലോവർ ക്യാമ്പ് പവർ ഹൗസിനു സമീപത്തെ വനത്തിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ നിന്നും ചിന്നക്കനാൽ ഭാഗത്തേക്ക് ആന എത്താനുള്ള സാധ്യതയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ നിലവിൽ കുമളിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് നിലവിലുള്ളത്. ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപത്തെ വനത്തിനടുത്ത് വരെ ആന എത്തി. ദേശീയ പാത മുറിച്ചു കടന്നാണ് അരിക്കൊമ്പന്‍റെ യാത്ര. കൊട്ടാരക്കര ദിന്ധുക്കൽ ദേശീയ പാതയാണ് മുറിച്ചു കടന്നത്. ഇവിടെ നിന്ന് ചിന്നക്കനാൽ ഭാഗത്തേക്ക് എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
നിലവിലുള്ള സ്ഥലത്ത് നിന്ന് കമ്പംമേട്ട് ബോഡിമേട്ട് വഴി യാത്ര തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്താൻ കഴിയും. ബോഡിമേട്ടിൽ നിന്ന് മതികെട്ടാൻ ചോലയലെത്തിക്കഴിഞ്ഞാൽ പിന്നെ താഴേക്കിറങ്ങിയാൽ ചിന്നക്കനലാകും. അതുകൊണ്ടാണ് ആന തിരികെ ചിന്നക്കനാലിലേക്ക് എത്തിയേക്കുമെന്ന് പറയുന്നത്. അരിക്കൊമ്പനെ നിലവിൽ തമിഴ്നാട് വനം വകുപ്പും കേരള വനം വകുപ്പും നിരീക്ഷിക്കുന്നുണ്ട്.