video
play-sharp-fill
അരിക്കൊമ്പന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ  ഹർജി സമർപ്പിച്ചു ;  സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ പരാമർശിക്കുന്നു

അരിക്കൊമ്പന് ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചു ; സുരക്ഷ ഉറപ്പാക്കണമെന്നും ഹർജിയിൽ പരാമർശിക്കുന്നു

സ്വന്തം ലേഖകൻ

കൊച്ചി : അരിക്കൊമ്പന് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ സാബു എം ജേക്കബ്.

അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്. തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.