video
play-sharp-fill

അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റും; ആനയെ പിടികൂടുന്നതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ട; ഉത്തരവിട്ട് ഹൈക്കോടതി

അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റും; ആനയെ പിടികൂടുന്നതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ട; ഉത്തരവിട്ട് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തേക്ക് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി.

റവന്യു, പൊലീസ്, അഗ്നിരക്ഷാ വിഭാഗങ്ങൾ അരിക്കൊമ്പനെ പിടികൂടുന്നതിനായി സഹായിക്കണം. ആനയെ പിടികൂടുന്നതിന്‍റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആഘോഷം വേണ്ടെന്നും പിടികൂടുമ്പോൾ പടക്കം പൊട്ടിക്കനോ സെൽഫി എടുത്തോ ആഘോഷം പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറമ്പികുളത്തേക്ക് മാറ്റാന്‍ വിദഗ്ധ സമിതി സമർപ്പിച്ച ശുപാർശയിലായി ഉത്തരവ്. ഇവിടെ അരിക്കൊമ്പന് കഴിയാനുള്ള ആവാസ വ്യവസ്ഥയുണ്ടെന്നും വെള്ളവും ഭക്ഷണവും സുലഭമാണെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സമിതി പ്രദേശത്ത് നേരിട്ട് പോയി പഠിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേയ്ക്ക് മാറ്റാന്‍ ശുപാര്‍ശ ചെയ്തത്.