video
play-sharp-fill

അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി; കൂട് നിര്‍മ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും; മയക്കുവെടി വിദഗ്ധര്‍ മാർച്ച് പത്തിന് എത്തും

അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി; കൂട് നിര്‍മ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും; മയക്കുവെടി വിദഗ്ധര്‍ മാർച്ച് പത്തിന് എത്തും

Spread the love

സ്വന്തം ലേഖിക

ഇടുക്കി: ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയ അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി.

കൂട് നിര്‍മ്മിക്കുന്നതിന് മരം മുറിക്കാനുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടനാട് നിലവിലുള്ള കൂടിന്‍റെ സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കും ഇതിനുള്ള നടപടികള്‍ തുടങ്ങുക.

മയക്കുവെടി വയ്ക്കുന്നതിന് ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പത്താം തീയതിയോടെ എത്തിയേക്കും.

കഴിഞ്ഞ കുറേ ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങുന്ന അരിക്കൊമ്പന്‍ വീടുകളും കടകളും എല്ലാം തകര്‍ക്കുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.