അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം..! കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത്; തീരുമാനം ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിൽ
സ്വന്തം ലേഖകൻ
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു.
ഒരു കാരണവശാലും അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടു വരാൻ അനുവദിക്കില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത് അറിയിച്ചു. മുതലമടയിൽ ഇന്ന് ചേര്‍ന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പറമ്പിക്കുളം നിവാസികളുടെ തീരുമാനം. അരിക്കൊമ്പനെ കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കും.
ആദിവാസി മേഖലയായ പറമ്പിക്കുളത്ത് പത്ത് കോളനികളുണ്ട്. 611 ആദിവാസി കുടുംബങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ പറമ്പിക്കുളം ആളിയാര്‍ പ്രൊജക്റ്റ് കോളനികളുണ്ട്. പൊതുവെ കാട്ടാന ശല്യമുള്ള പ്രദേശമാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്നും മുതലമട, കൊല്ലങ്കോട് ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. വന്യമൃഗങ്ങള്‍ മൂലം വലിയ തോതില്‍ കൃഷിനാശവുമുണ്ട്. ഈ സാഹചര്യത്തില്‍ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൂടി മാറ്റുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക