‘അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി’..! നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം..! എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ക്യാമറ സ്ഥാപിച്ചതില്‍ ആരോപണവിധേയരായ പ്രസാഡിയോ കമ്പനി പിണറായിയുടെ കുടുംബത്തിന്റെ കമ്പനിയാണെന്ന് സുധാകരന്‍ ആരോപിച്ചു. എഐ ക്യാമറ അഴിമതി പുറത്തു കൊണ്ടുവരാൻ നിയമനടപടി ആലോചിക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ക്യാമറ അഴിമതിയിൽ അന്വേഷണം വിജിലൻസിനെ ഏൽപ്പിച്ചതെന്തിന്?. നട്ടെല്ലുണ്ടെങ്കില്‍ പിണറായി സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാകണം. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്ക് പോനട്ടെലും കമ്പനിയെ കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി എങ്ങനെയോ അങ്ങനെയാണ് പിണറായി വിജയന് ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയെന്ന് സുധാകരൻ പറഞ്ഞു. പിണറായിയുടെ അദാനിയാണ് ഈരാളുങ്കൽ. കരാറുകളെല്ലാം ഊരാളുങ്കലിലേക്ക് പോകുന്നു. കരാറിൽ കമ്മീഷൻ പാർട്ടിക്കും മുഖ്യമന്ത്രിക്കും ലഭിക്കുന്നു. അരി വാരാൻ അരിക്കൊമ്പൻ, കേരളം വാരാൻ പിണറായി എന്നതാണ് അവസ്ഥയെന്നും കെ സുധാകരൻ പറഞ്ഞു.