play-sharp-fill
അരിക്കൊമ്പനെ ഇനി വെടിവെക്കരുത്;ആനയുടെ ശരീരത്തിന്റെ നിരവധി പരിക്കുണ്ട്; ചികിത്സ ഉറപ്പാക്കണം; സുപ്രീംകോടതിയിൽ ഹർജി

അരിക്കൊമ്പനെ ഇനി വെടിവെക്കരുത്;ആനയുടെ ശരീരത്തിന്റെ നിരവധി പരിക്കുണ്ട്; ചികിത്സ ഉറപ്പാക്കണം; സുപ്രീംകോടതിയിൽ ഹർജി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അരിക്കൊമ്പനെ ഇനി വെടിവെക്കരുതെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹർജി. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. അരിക്കൊമ്പന് ചികിത്സ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ആനയുടെ ശരീരത്തിന്റെ നിരവധി ഭാഗങ്ങളിൽ പരിക്കുണ്ട്. നിലവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പൻ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കരുതെന്നാണ് വാക്കിങ് ഐ ഫൗണ്ടേഷന്റെ ആവശ്യം. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്.

അതിനിടെ അരിക്കൊമ്പൻ ആരോ ഗ്യവാനാണെന്ന് വ്യക്തമാക്കിക്കൊണ്ട് തമിഴ്നാട് വനംവകുപ്പ് രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലാണ് നിലവിൽ കാട്ടാനയുള്ളത്.

കഴിഞ്ഞ ദിവസം ആനയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആന ക്ഷീണിതനായെന്ന തരത്തിൽ പ്രചാരണം ശക്തമായതോടെയാണ് ആരോഗ്യം സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പ് പുറത്തുവിട്ടത്.

Tags :