അരിക്കൊമ്പന്റെ ആരോഗ്യത്തിനായി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം..!! വഴിപാട് നടത്തിയത് ആനപ്രേമി സംഘത്തിലുള്ള വടക്കാഞ്ചേരി സ്വദേശിനി
സ്വന്തം ലേഖകൻ
പാലക്കാട്: അരിക്കൊമ്പന്റെ ആരോഗ്യത്തിനായി മഹാ ഗണപതി ഹോമം നടത്തി ഭക്ത.
ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം
നടത്തിയത്.
വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു ഹോമം.ആദ്യമായിട്ടാണ് ഈ ക്ഷേത്രത്തിൽ ആനയ്ക്കായി ഇത്തരമൊരു അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നതെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അരിക്കൊമ്പന്റെ ഇപ്പോഴത്തെ അവസ്ഥയും തുമ്പിക്കൈയിലെ മുറിവും, ആനയെ ഓരോ സർക്കാരും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുകയാണല്ലോ?, അതിൽ നിന്നെല്ലാം സംരക്ഷണം ആവശ്യപ്പെട്ടാണ് കർണാടകയിൽ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനി വഴിപാട് നടത്തിയതെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
എന്നാൽ ഗണപതി ഹോമം നടത്തിയ ഭക്തയുടെ വേരും വിവരങ്ങൾ വെളിപ്പെടുത്താൻ ക്ഷേത്ര അധികൃതർ തയ്യാറായില്ല. വിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യമില്ലെന്ന് ഭക്ത അറിയിച്ചതിന്റെ അടിസ്ഥനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്താതെന്നാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. ഏതായാലും സംസ്ഥാനത്ത്
ആദ്യമായിട്ടായിരിക്കും ഒരു കാട്ടാനയ്ക്ക് വേണ്ടി ഗണപതി ഹോമം നടത്തുന്നത്.