play-sharp-fill
കിട്ടി.. കിട്ടി.. സിഗ്നല് കിട്ടി! അരിക്കൊമ്പൻ   അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ അകലെ; സിഗ്നൽ ലഭിക്കാഞ്ഞത് ആന വനത്തിനുള്ളിലേക്ക്  കയറിയത് കൊണ്ടെന്ന് വനം വകുപ്പ്

കിട്ടി.. കിട്ടി.. സിഗ്നല് കിട്ടി! അരിക്കൊമ്പൻ അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ അകലെ; സിഗ്നൽ ലഭിക്കാഞ്ഞത് ആന വനത്തിനുള്ളിലേക്ക് കയറിയത് കൊണ്ടെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അരിക്കൊമ്പന്റെ സിഗ്നൽ കിട്ടിയെന്ന് തമിഴ്‌നാട് വനംവകുപ്പ്. അപ്പർ കോതയാർ ഡാം സൈറ്റിൽ നിന്നും 6 കിലോമീറ്റർ മാറിയാണ് അരിക്കൊമ്പൻ്റെ സിഗ്നൽ ലഭിച്ചത്. വനത്തിനുള്ളിലേക്ക് ആന കയറിയപ്പോൾ സിഗ്നൽ നഷ്ടമായതാണെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.

നേരത്തെ അരിക്കൊമ്പൻ്റെ സി​ഗ്നൽ ലഭിച്ചിരുന്നില്ല. ഇന്നലെ രാത്രി മുതലാണ് സിഗ്നൽ നഷ്ടമായത്. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ട്വിറ്ററിലൂടെയായിരുന്നു വീഡിയോ പങ്കു വച്ചത്.

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്തെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരുന്നത്.. ജലസംഭരണിക്ക് സമീപം പുല്ലു പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

Tags :