video
play-sharp-fill
അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി..! ഇടപെടൽ ആനയെ കേരളത്തിന് കൈമാറണമെന്ന കൊച്ചി സ്വദേശിയുടെ ഹർജിയിൽ

അരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി..! ഇടപെടൽ ആനയെ കേരളത്തിന് കൈമാറണമെന്ന കൊച്ചി സ്വദേശിയുടെ ഹർജിയിൽ

സ്വന്തം ലേഖകൻ

ചെന്നൈ : മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. കൊച്ചി സ്വദേശി റെബേക്ക ജോസഫിന്റെ ഹര്‍ജിയിലാണ് സ്റ്റേ.

അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. കേസ് നാളെ പരിഗണിക്കുന്നത് വരെ അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ തുറന്ന് വിടുന്നത് കോടതിയുടെ മധുര ബഞ്ച് വിലക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്കാട് മണിമുത്തരു വനമേഖലയിലാണ് കടുവ സങ്കേതത്തില്‍ അരിക്കൊമ്പനെ തുറന്ന് വിടാനായിരുന്നു തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഒരാഴ്ചയിലേറെയായി വനത്തിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങാതിരുന്ന അരി കൊമ്പൻ ഇന്നലെ രാത്രി 10 മണിയോടെയാണ് വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.

രാത്രി 12.30 ഓടെയാണ് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വയ്ക്കുന്നത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തു വച്ചാണ് മയക്കുവെടി വച്ചത്. ശേഷം അരിക്കൊമ്പന്‍റെ കാലുകൾ ബന്ധിച്ച് എലിഫന്‍റ് ആബുലൻസിൽ കയറ്റി വന മേഖലയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ആന പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് ഓഫിസര്‍ വ്യക്തമാക്കിയത്.

Tags :