
അരിക്കൊമ്പന്‍ വിഷയത്തിൽ തമിഴ്‌നാട്ടില്‍ തലയിട്ട സാബുവിന് ഹൈക്കോടതിയുടെ ശാസന.ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നു കോടതി തുറന്നടിച്ചു
സ്വന്തം ലേഖകൻ
കൊച്ചി :അരിക്കൊമ്പന് വേണ്ടി ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ച ട്വന്റി ട്വന്റി് ചീഫ് കോ ഓഡിനേറ്ററും വ്യവസായിയുമായ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ ശാസന
ഹര്‍ജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നു കോടതി തുറന്നടിച്ചു. ആന നിലവില്‍ തമിഴ്‌നാടിന്റെ ഭാഗത്താണുളളത്. ഉള്‍വനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തില്‍ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് ആനയെ തിരികെ കൊണ്ട് വരണമെന്ന് നിങ്ങള്‍ പറയുന്നതെന്നും കോടതി ചോദിച്ചു.
അരിക്കൊമ്ബന്‍ ദൗത്യത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. സാബു ആണെങ്കില്‍ ബിസിനസില്‍ മികച്ച് നില്‍ക്കുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ആനയെ മാറ്റാന്‍ തയ്യാറായാല്‍ എല്ലാ ചെലവും സാബു വഹിക്കുമോയെന്ന് കോടതി ആരാഞ്ഞു.
സാബുവിന് മുഴുവന്‍ ചെലവും വഹിക്കാമല്ലോ എന്നും രാഷ്ട്രീയ പാര്‍ട്ടി നേതാവ് കൂടിയല്ലേയെന്നും കോടതി പരിഹസിച്ചു.
പൊതുതാത്പര്യ ഹര്‍ജികളില്‍ പൊതുതാത്പര്യം ഉണ്ടാകണം. ജീവിതത്തില്‍ എന്നെങ്കിലും ഉള്‍ക്കാട്ടില്‍ പോയ അനുഭവം ഉണ്ടോയെന്നും സാബു എം ജേക്കബിനോട് കോടതി ചോദിച്ചു. ഹര്‍ജിക്കാരന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവാണ്.
ആ ഉത്തരവാദിത്തത്തോട് കൂടി പെരുമാറണം. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന് തമിഴ് നാട്ടിലെ വിഷയത്തില്‍ എന്ത് കാര്യമെന്ന ചോദ്യമുയര്‍ത്തിയ ഹൈക്കോടതി തമിഴ്‌നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ പരാതി ഉണ്ടെങ്കില്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദ്ദേശിച്ചു.