video
play-sharp-fill
അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിനുള്ളിലേക്ക് നീങ്ങി..! നിലവിൽ വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്ത്;ക്ഷീണിതനായതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്ന് വനം വകുപ്പ്

അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിനുള്ളിലേക്ക് നീങ്ങി..! നിലവിൽ വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്ത്;ക്ഷീണിതനായതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ

കമ്പം: അരിക്കൊമ്പൻ മേഘമല കടുവ സങ്കേതത്തിലെ വനമേഖലക്ക് ഉള്ളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. വനാതീർത്തിയിൽ നിന്നും ഒന്നര കിലോമീറ്റർ അകത്താണ് അരിക്കൊമ്പന്‍ നിലവിലുള്ളത്.

ക്ഷീണിതൻ ആയതിനാൽ തിരികെ എത്താൻ താമസം ഉണ്ടായേക്കുമെന്നാണ് വനംവകുപ്പിന്‍റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പനെ മയക്കുവെടി വെച്ച് ഉൾക്കാട്ടിൽ തുറന്നുവിടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൊമ്പൻ ഉൾക്കാട്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ വരുന്നത്.

അതേസമയം അരിക്കൊമ്പന്‍ ദൗത്യത്തിനുള്ള മൂന്ന് കുങ്കിയാനകളെയും എത്തിച്ചു. ആനമാല സ്വയംഭൂ, മുത്തു, ഉദയന്‍ എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്.

അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്.

Tags :