
ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്റെ പേരിൽ പിരിവ് നടത്തിയെന്ന് ആരോപണം.സഹോദരിയും നടിയുമായ മീര ജാസ്മിനെയും തന്നെയും അഭിഭാഷകൻ ശ്രീജിത്ത് പെരുമന അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയുമായി സാറ റോബിൻ.
സ്വന്തം ലേഖകൻ
കെയര്‍ ആൻഡ് കണ്‍സേണ്‍ ഫോര്‍ ആനിമല്‍സ് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് സാറ. അരിക്കൊമ്പന്റെ പേരില്‍ പണം പിരിച്ചു എന്ന ആരോപണമാണ് സാറയ്‌ക്കെതിരെ ശ്രീജിത്ത് ഉയര്‍ത്തിയത്.
അഭിഭാഷന്റെ പരാതിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. സാറ റോബിൻ, സിറാജ് ലാല്‍ എന്നിവര്‍ക്കെതിരയൊണ് ശ്രീജിത്ത് പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്ബന്റെ പേരില്‍ പണം സമാഹരിച്ചിട്ടില്ലെന്നും വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും സാറ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരി മീര ജാസ്മിന്റെ പേര് മനപൂര്‍വ്വം ഈ പ്രശ്നത്തിലേക്ക് കൊണ്ടുവന്നതാണെന്നും സാറ ആരോപിക്കുന്നു.
“കെയര്‍ ആൻഡ് കണ്‍സേണ്‍ ഫോര്‍ ആനിമല്‍സ് എന്ന ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാൻ പോവുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 900 മുതല്‍ 1000 ആളുകള്‍ വരെ ഈ വാട്സ് ആപ്പ് ഗ്രൂപ്പിലുണ്ട്. സംഘടനരൂപപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയ ആരോ അതിനെതിരെ പ്രവര്‍ത്തിക്കുന്നതായാണ് നമുക്ക് മനസ്സിലായത്”
“ഞങ്ങള്‍ പണപിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ ആര് ഞങ്ങള്‍ക്കു അതു തന്നെന്നുള്ളതു പുറത്തുവരണമല്ലോ. ഏത് അക്കൗണ്ടില്‍ നിന്ന് പണം വന്നു, അതിന്റെ വിശദ വിവരങ്ങള്‍ വേണം. ഈ സംഘടനയുടെ പേരില്‍ അക്കൗണ്ടുകളൊന്നും തന്നെ ആരംഭിച്ചിട്ടില്ല. അടുത്ത ആഴ്ച്ചയാണ് ആ സംഘടനയുടെ രജിസ്റ്ററേഷൻ നടക്കുക,” സാറ പറയുന്നു.
എന്നെന്നും അരിക്കൊമ്ബനൊപ്പം എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ഒരു സംഘടന എന്ന ചിന്ത ഉണ്ടാകുന്നത്. വിദേശത്തു നിന്ന് പണം സമാഹരിക്കാനാകും എന്ന വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോര്‍ട്ടുകള്‍ക്കൊപ്പമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്രയധികം അംഗങ്ങുള്ള ആ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് താൻ എങ്ങനെയെത്തിയെന്നും സാറ പറയുന്നുണ്ട്വാട്സ് ആപ്പ് ആരംഭിച്ച അന്നു മുതല്‍ ഞാനിതിന്റെ ഭാഗമാണ്. ഈ വക്കീല്‍ ഗ്രൂപ്പില്‍ വന്ന ശേഷം എന്റെ പേര് ഉപയോഗിച്ച് കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്തത്. അതിലൂടെ ആ ഗ്രൂപ്പില്‍ നിന്ന് എന്നെ ഒഴുവാക്കാമെന്ന് പദ്ധതിയുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് എന്റെ സഹോദരിയുടെ പേരില്‍ ഇതില്‍ ഉള്‍പ്പെടുത്തിയതെന്ന് മനസ്സിലാകുന്നില്ല. വക്കീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ സഹോദരിയുടെയും എന്റെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്,” സാറ കൂട്ടിച്ചേര്‍ത്തു.
വിവരാവകാശം നിയമ പ്രകാരം പരാതിയുടെ റിപ്പോര്‍ട്ട് സാറ ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീജിത്ത് പെരുമനയെ ഗ്രൂപ്പിലേക്ക് ക്ഷണിച്ച് അദ്ദേഹത്തിന്റെ ഒരു ടോക്ക് നല്‍കണമെന്ന കാര്യം രശ്മി സ്റ്റാലിൻ എന്ന യുവതി ആവശ്യപ്പെട്ടിരുന്നു. ഇതു സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് തന്നോട് ഇങ്ങനെയെല്ലാം ചെയ്തതെന്നാണ് സാറ പറയുന്നത്.