
തമിഴ്നാട്ടിൽ തമ്പടിച്ച് അരിക്കൊമ്പൻ..!! മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം..! കേരളം സിഗ്നൽ വിവരങ്ങൾ നൽകുന്നില്ലെന്ന് ആരോപണം
സ്വന്തം ലേഖകൻ
മേഘമല: പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മടങ്ങാതെ തമിഴ്നാട്ടിൽ തന്നെ തമ്പടിച്ച് അരിക്കൊമ്പൻ. ആനയെ തുരത്താൻ തമിഴ്നാട് വനം വകുപ്പ് നടപടികൾ തുടങ്ങി.
പല സംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണവും ശക്തമാക്കി. മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇരവെങ്കലൂർ, മണലാർ ,ഹൈവേയ്സ് മേഖലകൾ കടന്നാണ് അരിക്കൊമ്പൻ മേഘമലയിലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരിക്കൊമ്പനെത്തിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയിലാണ് പ്രദേശവാസികൾ. ഇതിനിടെ സമയബന്ധിതമായി കേരളം വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപണവും ഉയരുന്നുണ്ട്.
Third Eye News Live
0