
‘സെനറ്റ് അംഗങ്ങളെ ഇന്നുതന്നെ പിന്‍വലിക്കണം’; അന്ത്യശാസനവുമായി ഗവര്‍ണര്‍
കേരള സര്‍വകലാശാല വി.സിക്ക് അന്ത്യശാസനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചത് ചട്ടവിരുദ്ധമെന്ന് വി.സി അറിയിച്ചിരുന്നു. അംഗങ്ങളെ പിന്‍വലിച്ചത് റദ്ദാക്കണമെന്ന് ഗവര്‍ണര്‍ക്ക് വിസി കത്തയച്ചിരുന്നു.
തന്റെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശം ചെയ്ത 15 പേർക്ക് എതിരെയാണ് നടപടി.
Third Eye News Live
0
Tags :