
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ; ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്, അത് പൂര്‍ണമായും വിജയകരമായി അവസാനിക്കും വരെ താൻ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സ്വന്തം ലേഖിക
യുക്രൈൻ : യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ കാര്യങ്ങള്‍ പഴയതുപോലെ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ പലരും ഇപ്പോഴും ബങ്കറുകളിലാണ്.
പക്ഷേ ഇതുവരെ അപകടകരമായ വാര്‍ത്തകളൊന്നും വന്നിട്ടില്ലാത്തതിന് ദൈവത്തിന് നന്ദിയുണ്ടെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. അത് പൂര്‍ണമായും വിജയകരമായി അവസാനിക്കും വരെ ഞാന്‍ അവര്‍ക്കൊപ്പമാണ്. യുദ്ധഭൂമിയിലാണ് അവരുള്ളത് എന്നതുകൊണ്ട് തന്നെ നമുക്ക് ചെയ്യാവുന്നതില്‍ പരിമിതിയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബങ്കറുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ഞാന്‍ ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് പരസ്പരം കോണ്‍ടാക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത് തന്നെ നല്ല കാര്യമാണ്. ഇപ്പോള്‍ അവരെല്ലാം സുരക്ഷിതരാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങളൊന്നും പറയാനുള്ള ആളല്ല ഞാന്‍. പക്ഷേ സാധ്യമായതെല്ലാം അവര്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്യും’. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.