അർജന്റീനയിലെ പക്ഷി ചടയമംഗലത്ത് ജഡായുവായി: സോഷ്യൽ മീഡിയയിലെ വൈറലായ ജഡായുവിനെ ഏറ്റെടുത്ത് സംഘപരിവാരം; കേരളത്തിൽ എങ്ങിനെയും വേരുറപ്പിക്കാൻ നോക്കുന്ന ബിജെപിയ്ക്ക് ജഡായുവിന്റെ തണൽ
സ്വന്തം ലേഖകൻ
കൊല്ലം: കേരളത്തിൽ ഏതു വിധേനയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന ബിജെപിയ്ക്കും സംഘപരിവാറിനും തുണയായി ജഡായു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പക്ഷിയുടെ ചിത്രം ജഡായുവാണെന്ന പേരിൽ, ഏറ്റെടുത്തിരിക്കുകയാണ് ചില സംഘപരിവാർ ഗ്രൂപ്പുകൾ. കൊല്ലം ചടയമംഗലത്തെ ജഡായുപാറയിൽ രാമായണ മാസത്തിൽ ജഡായു എത്തിയതായാണ് സംഘ ഗ്രൂപ്പുകൾ ഈ വീഡിയോ സഹിതം പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും സജീവ ചർച്ചയാണ് ചിറക് വിടർത്തി ഒരു മലയുടെ മുകളിൽ നിന്ന് പറന്നുയരുന്ന ഈ പക്ഷി. രാമായണത്തിലെ ജഡായു ചടയമംഗലത്ത് എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ട്വിറ്ററിൽ അടക്കം ഇത് ആദ്യം പ്രചരിപ്പിച്ചത് ഉത്തർ പ്രദേശിലെ ഒരു ബിജെപി നേതാവായിരുന്നു. തുടർന്നാണ് കേരളത്തിലേയ്ക്കും ജഡായു പറന്നിറങ്ങിയത്.
എന്നാൽ ചടയമംഗത്തെന്ന പേരിൽ പ്രചരിക്കുന്ന ഈ വീഡിയോ വർഷങ്ങൾക്ക് മുൻപ് അർജൻറീനയിൽ നിന്ന് ചിത്രീകരിച്ചതാണ്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം ജഡായുപാറയിലെത്തിയ ജഡായുവെന്ന കുറിപ്പിൽ പ്രചരിക്കുന്ന ഈ വീഡിയോ 2014ൽ അർജൻറീനിയയിൽ നിന്ന് എടുത്തതാണ്. വീഡിയോയിൽ കാണുന്നത് കോണ്ടോ എന്ന പക്ഷിയാണ് ഇത്. വലിയ ചിറകുകളോട് കൂടിയ ഇവ കഴുകൻ വിഭാഗത്തിൽ ഉൾപ്പെടുന്ന പക്ഷിയാണ്.
വീഡിയോയിൽ കാണുന്ന കോണ്ടോ പക്ഷിയെ വിഷബാധയേറ്റ നിലയിലാണ് കണ്ടെത്തിയത്. അന്ന് ഈ പക്ഷിയെ അർജൻറീനയിലെ ഒരു മൃഗശാലയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നു. ഇത് വാർത്തയാവുകയും ചെയ്തിരുന്നു. മുൻ വർഷങ്ങളിലും ഈ വീഡിയോ പലപേരുകളിൽ പ്രചരിച്ചിരുന്നു.
നേരത്തെ കർണാടകയിൽ എത്തിയ രാമായണത്തിലെ പക്ഷിയെന്ന പേരിലും ഈ വീഡിയോ പ്രചരിച്ചിരുന്നു. ഇത്തവണ ജഡായുപാറയിൽ എത്തിയ രാമയണത്തിലെ പക്ഷിയെന്ന പേരിലാണ് പ്രചരിക്കപ്പെടുന്നത്. ഒറ്റനോട്ടത്തിൽ ജഡായുപാറയ്ക്ക് സമാനമായ ഒരു സ്ഥലത്ത് നിന്നുളളതാണ് ദൃശ്യങ്ങൾ. അതിനാൽതന്നെ ഇത് ജഡായുപാറയാണെന്ന് നിരവധിയാളുകളാണ് തെറ്റിദ്ധരിക്കുന്നത്.

Third Eye News Live
0