‘കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാര്‍’; ആരോപണങ്ങളില്‍ പ്രതികരണവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷൻ

Spread the love

തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചത് കേരള സർക്കാരെന്ന് അർജന്റീന ഫുട്ബോള്‍ അസോസിയേഷൻ.

ഒരു സ്പോർട്സ് ലേഖകനോട് അർജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേർസ്യല്‍ ആൻഡ് മാർക്കറ്റിങ് ഓഫീസറായ ലിയാൻഡ്രോ പീറ്റേഴ്സണാണ് പ്രതികരണം നടത്തിയത്. പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഒരു സ്പോർട്സ് ലേഖകൻ അർജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേർസ്യല്‍ ആൻഡ് മാർക്കറ്റിങ് ഓഫീസറായ ലിയാൻഡ്രോ പീറ്റേഴ്സണുമായ നടത്തിയ ആശയവിനിമയത്തിന്റെ സന്ദേശമാണ് പുറത്തുവന്നിട്ടുള്ളത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ എത്താനാവില്ലെന്ന് അറിയിച്ചത് കരാർ ലംഘനമല്ലേ എന്ന് പീറ്റേഴ്സനോട് മാധ്യമപ്രവർത്തകൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അത് ശരിയല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. കരാർ ലംഘനം നടത്തിയത് കേരള സർക്കാരാണെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ ഏതുതരത്തിലുള്ള കരാർ ലംഘനമാണ് കേരള സർക്കാർ നടത്തിയതെന്ന കാര്യം ഈ സന്ദേശത്തില്‍ വ്യക്തമല്ല.