
അര്‍ജന്റീന വിജയം കൈവരിച്ചതോടെ ക്യാമറകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായി; പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ കാത്തിരിക്കുന്നത് ഖത്തറിലെ തടവറയോ…? തെരുവിലൂടെ നഗ്നയായി ഓടുമെന്ന പ്രശസ്ത മോഡലിൻ്റെ പ്രഖ്യാപനവും വിവാദത്തിൽ….!
സ്വന്തം ലേഖിക
ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി.
ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായത്.
ഗൊണ്‍സാലോ മോണ്ടീലിന്റെ പെനാല്‍റ്റികിക്ക്, ഫ്രാന്‍സിനു മേല്‍ പരാജയത്തിന്റെ കരിനിഴല്‍ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്.
ഖത്തര്‍ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്രൊയേഷ്യന്‍ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ആവേശത്തോടെ ക്യാമറക്ക് മുന്‍പില്‍ ഉടുതുണി പറിച്ചെറിഞ്ഞ ആര്‍ജന്റീനിയന്‍ ആരാധികയെ ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയര്‍ത്തിയ വെല്ലുവിളിയായാണ് അധികൃതര്‍ യുവതിയുടെ നീക്കത്തെ കാണുന്നത്. ഒരുപക്ഷെ ഇനിയവര്‍ക്ക് വിധിക്കുന്നത് ജയില്‍ ശിക്ഷയാകാം.
അര്‍ജന്റീനിയന്‍ ആരാധാകരുടെ വിജയാഘോഷങ്ങള്‍ ഒപ്പിയെടുക്കാന്‍ തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ക്ക് അവര്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ യുവതി നഗ്‌നത പ്രദര്‍ശനം നടത്തിയത്.
അതേസമയം, ഫൈനല്‍ മത്സരത്തിന് തൊട്ടുമുൻപ് അര്‍ജന്റീനന്‍ മോഡലായ മറ്റൊരു യുവതി അര്‍ജന്റീന ജയിച്ചാല്‍ താന്‍ തെരുവിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിയാന സലാസര്‍ എന്ന യുവതിയായിരുന്നു ഈ പരസ്യ പ്രഖ്യാപനം നടത്തിയത്.
ലൂസിയാന സലാസര്‍, അര്‍ജന്റീന കപ്പ് നേടിയാല്‍ താന്‍ നഗ്നയായി തെരുവില്‍ ഓടുമെന്ന് പ്രഖ്യാപിച്ചു. ലോകകപ്പ് ജയിച്ചാല്‍ ഞാന്‍ അര്‍ജന്റീനയുടെ തെരുവില്‍ നഗ്നനായി ഓടുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 2010ല്‍ കോച്ച് ഡീഗോ മറഡോണയുടെ കാലത്തും യുവതി ഈ ഓഫര്‍ വെച്ചിരുന്നെങ്കിലും അര്‍ജന്റീനയ്ക്ക് കപ്പ് നേടാനായിരുന്നില്ല.