video
play-sharp-fill

അർജന്റീനയിൽ ഭൂചലനം ; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ് ; തീരപ്രദേശത്തുള്ളവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശം

അർജന്റീനയിൽ ഭൂചലനം ; 7.4 തീവ്രത രേഖപ്പെടുത്തി: സുനാമി മുന്നറിയിപ്പ് ; തീരപ്രദേശത്തുള്ളവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശം

Spread the love

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ചിലിയുടെയും അര്‍ജന്റീനയുടെയും തെക്കന്‍ തീരങ്ങളിലാണ് വെള്ളിയാഴ്ച ഭൂചലനമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പ്രാദേശികസമയം രാവിലെ 9.45-നാണ് സംഭവം.

ചിലിയുടെ തെക്കേ അറ്റത്തുള്ള മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരപ്രദേശത്തുള്ള ആളുകള്‍ക്കെല്ലാം ജാഗ്രതാനിര്‍ദേശം നല്‍കി. മഗലനസ് പ്രദേശത്തെ തീരമേഖലകളില്‍ കഴിയുന്നവരോട് സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സമുദ്രത്തിനടിയിലാണ് സുനാമിയുടെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. രണ്ട് തുടര്‍ ചലനങ്ങള്‍ക്കൂടിയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group