ചങ്ങനാശേരിയിൽ വിൽക്കാൻ ഹാഷിഷ് ഓയിൽ എത്തിച്ചു: ഹാഷിഷ് ഓയിൽ എക്‌സൈസ് പിടിച്ചതോടെ ഓടിരക്ഷപെട്ടു; പെരുമഴയത്ത് പിന്നാലെ ഒരു കിലോമീറ്റർ ഓടി എക്‌സൈസ് സംഘം പ്രതിയെ പിടികൂടി

ചങ്ങനാശേരിയിൽ വിൽക്കാൻ ഹാഷിഷ് ഓയിൽ എത്തിച്ചു: ഹാഷിഷ് ഓയിൽ എക്‌സൈസ് പിടിച്ചതോടെ ഓടിരക്ഷപെട്ടു; പെരുമഴയത്ത് പിന്നാലെ ഒരു കിലോമീറ്റർ ഓടി എക്‌സൈസ് സംഘം പ്രതിയെ പിടികൂടി

സ്വന്തം ലേഖകൻ
കോട്ടയം: ഹാഷിഷ് ഓയിൽ കേസിലെ പ്രതി പിടിയിൽ                                രണ്ടാഴ്ച്ച മുമ്പ് ഹാഷിഷ് ഓയിൽ കൈമാറുന്നതിനിടയിൽ എക്‌സൈസ് പിടിയിയിൽ നിന്നും രക്ഷപ്പെട്ട മാടപ്പള്ളി വെട്ടിത്താനം ഷിജോ സെബാസ്റ്റ്യൻ എക്‌സൈസ് പിടിയിലായി.   ചങ്ങനാശ്ശേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 14 ഗ്രാം ഹാഷിഷ് ഓയിൽ കൈമാറുന്നതിനിടെയാണ് എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഷിജോ കടന്നത്. ഹാഷിഷ് ഓയിൽ എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച രാത്രി ഷിജോ മാമൂട് ഭാഗത്ത് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കനത്ത മഴയത്ത് എക്‌സൈസ്  സംഘം സ്വകാര്യ കാറിൽ എത്തുകയും എന്നാൽ എക്‌സൈസ് സംഘത്തെ തിരിച്ചറിഞ്ഞ ഷിജോ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ചു. മഴയത്ത് രാത്രി ഒരു കിലോമീറ്ററോളം പിന്നാലെ ഓടിയാണ് എക്‌സൈസുകാർ ഷിജോയെ കീഴ്‌പ്പെടുത്തിയത് .ഷിജോ നിരവധി ക്രിമിനൽ മയക്ക് മരുന്ന് കേസുകളിൽ പ്രതിയാണ് .എക്‌സൈസ് സംഘത്തിൽ  പ്രിവന്റീവ് ഓഫീസർമാരായ ബിനോയി കെ മാത്യൂ ,ശ്യീകുമാർ ,രാജീവ് സിവിൽ എക്‌സൈസ് ഓഫീസർമാരായ ബ്ലസൺ ലൂയിസ് വിനോദ് എന്നിവരാണ് ഉണ്ടായിരുന്നത്