24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ: തുണി സഞ്ചിയിൽ ഒളിപ്പിച്ച് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: 24 ലക്ഷം രൂപയുടെ ഹവാല പണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. ധാൻപുർ സ്വദേശി സയാഗി (40) ആണ് അറസറ്റിലായത്. കോഴിക്കോട് റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

ബുധനാഴ്ച രാവിലെ ഒമ്പതരയോടു കൂടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ പരശുറാം എക്‌സ്പ്രസിൽ നടത്തിയ പരിശോധനയിലാണ് സയാഗി പിടിയിലാവുന്നത്. 500 രൂപയുടെ കെട്ടുകളാക്കി പ്രത്യേകം തയ്യാറാക്കിയ തുണി സഞ്ചിയിൽ ഒളിപ്പിച്ച് ശരീരത്തിൽ കെട്ടിവെച്ച നിലയിലായിരുന്നു പണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

പേരാമ്പ്രയിൽ സ്വർണ പണിക്കാരനായ പരശുവെന്നയാളിൽ നിന്ന് സ്വർണം വാങ്ങി മംഗലാപുരത്ത് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് സയാഗിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.