video
play-sharp-fill
മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ് : കൊന്നു കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ

മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ് : കൊന്നു കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: മീൻവലയിൽ കുടുങ്ങി മുതലക്കുഞ്ഞ്. കൊന്ന് കറിവെക്കാനുള്ള ശ്രമത്തിനിടയിൽ ഒരാൾ അറസ്റ്റിൽ .  പളനിസാമി (50) എന്നയാളെയാണ് ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മാരിയപ്പൻ (60) എന്നയാൾ ഓടിരക്ഷപ്പെട്ടു. പെരിയൂരിലെ സിരുമലൈ വനമേഖലയിലാണ് സംഭവം. ഭവാനി പുഴയിൽ മീൻപിടിക്കാനായാണ് ഇരുവരും ചേർന്ന് വലയിട്ടതിനടയ്ക്ക് പത്തു മാസത്തോളം പ്രായമായ മുതലക്കുഞ്ഞ് ഇവരുടെ വലയിൽ കുരുങ്ങുകയായിരുന്നു.

 

തുടർന്ന് ഇതിനെ കൊന്ന് കറിവെക്കാൻ ഇരുവരും പദ്ധതിയിട്ടു. രഹസ്യവിവരത്തെ തുടർന്നാണ് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം മുതലയെ കൊല്ലുന്നത് കുറ്റകരമാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group