
കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഞീഴൂർ പാഴൂത്തുരുത്ത് കരയിൽ, ജിതിൻ ജോസ് ( 36)ആണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 23ന് നീരാളക്കോട് ഭാഗത്ത് വീട്ടിൽ പരാതിക്കാരിയുടെ വീടിന്റെ സിറ്റൗട്ടിൽ കയറിച്ചെന്ന് പ്രതി അസഭ്യം പറയുകയും കയ്യിൽ കടന്നു പിടിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച ഭർത്താവിനെ അസഭ്യം പറയുകയും ചെയ്‌തു. പരാതിയിൽ കേസെടുത്ത കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group