play-sharp-fill
ഒരു ദിവസം കൈക്കൂലി ഒരു ലക്ഷം; മകൾ ലണ്ടനിൽ എം.ഡി വിദ്യാർത്ഥി; മകൻ ഖസാക്കിസ്ഥാനിൽ; വീട്ടിൽ നാലു കാറുകൾ; പിന്നെ എങ്ങിനെ കൃഷി ഓഫിസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാതിരിക്കും..! ചങ്ങനാശേരിയിലെ കൈക്കൂലിക്കാരിയായ കൃഷി ഓഫിസർ റിമാൻഡിലായി

ഒരു ദിവസം കൈക്കൂലി ഒരു ലക്ഷം; മകൾ ലണ്ടനിൽ എം.ഡി വിദ്യാർത്ഥി; മകൻ ഖസാക്കിസ്ഥാനിൽ; വീട്ടിൽ നാലു കാറുകൾ; പിന്നെ എങ്ങിനെ കൃഷി ഓഫിസർ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങാതിരിക്കും..! ചങ്ങനാശേരിയിലെ കൈക്കൂലിക്കാരിയായ കൃഷി ഓഫിസർ റിമാൻഡിലായി

സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശേരിയിൽ സ്ഥലം ഉടമയായ പ്രവാസിയെ ഞെക്കിപ്പിഴിഞ്ഞ് കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ കൃഷി ഓഫിസറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലം സ്വദേശിയായ ചങ്ങനാശേരി കൃഷി ഓഫിസർ വസന്തകുമാരിയെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. ഇവരെപ്പറ്റി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിജിലൻസ് കസ്റ്റഡിയിൽ ആകുകയും റിമാൻഡിലാകുകയും ചെയ്തതോടെ ഇവരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
സർക്കാരിന്റെ മാസ ശമ്പളം മാത്രം കൈപ്പറ്റുന്ന ഉദ്യോഗസ്ഥയായ ഇവരുടെ വീട്ടിലുള്ളത് നാലു കാറുകളാണ്. വിമുക്ത ഭടനായ ഭർത്താവ് ഇപ്പോൾ കെ.എസ്.ഇ.ബിയിലാണ് ജോലി ചെയ്യുന്നത്. ശമ്പളം കൂടാതെ ശരാശരി ഒരു ദിവസം ഒരു ലക്ഷം രൂപയെങ്കിലും കൈക്കൂലിയായി വാങ്ങാനുള്ള വകുപ്പ് ഇവർ സ്വന്തം നിലയിൽ കണ്ടെത്തിയിരുന്നു. ഇവർ ഓഫിസിൽ ജീവനക്കാരിയായി നിയമിച്ച യുവതിയ്ക്ക് ഇരുപതിനായിരം രൂപയാണ് ശമ്പളമായി ന്ൽകിയിരുന്നത്. വസന്തകുമാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് വിജിലൻസ് സംഘത്തിന് കണക്കിൽപ്പെടാത്ത കോടികളുടെ ഇടപാടുകളാണ് ലഭിച്ചത്. ഇത് ഏത് മാർഗത്തിൽ നിന്നാണ് ലഭിച്ചത് എന്നതു സംബന്ധിച്ചു കൃത്യമായ വിവരം നൽകാൻ ഇവർക്ക് സാധിച്ചിട്ടുമില്ല.
വസന്തകുമാരിയുടെ മക്കൾ രണ്ടു പേരും ഉ്ന്നത പഠനം നടത്തകയാണ്. ഇവരുടെ മകൾ ല്ണ്ടനിൽ എംഡിയ്ക്ക് പഠിക്കുന്നു. മകനാകട്ടെ ഖസാക്കിസ്ഥാാനിൽ വിദ്യാർത്ഥിയാണ്.
ഇതുകൂടാതെ അത്യാഡംബര സൗകര്യങ്ങളുള്ള വീടും, നാലു കാറുകളും ഇവരുടെ പേരിലുണ്ട്.
വസന്തകുമാരി ഒരു ദിവസം 75000 മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലിയായി സമ്പാദിച്ചിരുന്നതായാണ് വിജിലൻസ് സംഘത്തിന് ലഭിക്കുന്ന വിവരം. ഏറ്റവും കുറഞ്ഞ കൈക്കൂലി 25000 രൂപയായിരുന്നു. ഏത് ആവശ്യത്തിന് എത്തിയാലും ഇതിൽ കുറഞ്ഞ തുക ഇവർ സ്വീകരിച്ചിരുന്നില്ല. ഇവരുടെ ഓഫിസിൽ സ്വന്തം നിലയിൽ ഇവർ നിയമനം നൽകിയ യുവതിയ്ക്ക് 20,000 രൂപ വരെ പ്രതിമാസം ശമ്പളം നൽകാനുള്ള തുക സമ്പാദിച്ചിരുന്നത് കൈക്കൂലിയിൽ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംഘം ഇവരുടെ സ്വത്ത് വിവരത്തെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തിയത്.
മാസ ശമ്പളക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സമ്പാദിക്കാവുന്നതിന്റെ നാലിരട്ടി തുക ഇവർ സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇവരുടെ സ്വത്ത് സമ്പാദനത്തിന്റെ വിവരങ്ങൾ അടക്കം വിജിലൻസ് ഇതിനിടെ ശേഖരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും ഉറപ്പായി.