video
play-sharp-fill

പത്ത് തുലാൻ അടയ്ക്കയുമായി മാർക്കറ്റിലെത്തിയാൽ ഒരു ലക്ഷം രൂപയുമായി മടങ്ങാം; അടയ്ക്ക മരമുണ്ടെങ്കിലും അടയ്ക്കയുണ്ടാകണ്ടേ?

പത്ത് തുലാൻ അടയ്ക്കയുമായി മാർക്കറ്റിലെത്തിയാൽ ഒരു ലക്ഷം രൂപയുമായി മടങ്ങാം; അടയ്ക്ക മരമുണ്ടെങ്കിലും അടയ്ക്കയുണ്ടാകണ്ടേ?

Spread the love

സ്വന്തം ലേഖകൻ

കുന്നംകുളം: പത്ത് തുലാൻ അടയ്ക്കയുമായി മാർക്കറ്റിലെത്തിയാൽ ഒരു ലക്ഷം രൂപയുമായി മടങ്ങാം.

കഴിഞ്ഞ വർഷം 5000 കിലോഗ്രാം അടയ്ക്ക മാർക്കറ്റിലെത്തിയിരുന്നിടത്ത് ഇപ്പോൾ വരുന്നത് 3000 കിലോഗ്രാമാണ്. – പഴഞ്ഞി അടയ്ക്കാ മാർക്കറ്റിലെ സ്ഥിതിയാണിത്. അടയ്ക്ക ഉണ്ടേൽ കാശുകാരനാകം എന്നാണെങ്കിലും അടയ്ക്കയുണ്ടാകണ്ടേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് മാറിയെങ്കിലും കാലാവസ്‌ഥ അനുകൂലം അല്ലെന്നുള്ള ഒരു പ്രശ്നം കർഷകർ അഭിമുഖീകരിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ പുതിയ വിളവെടുപ്പ് സീസൺ തുടങ്ങുമ്പോൾ കച്ചവടക്കാർക്കും കർഷകർക്കും വലിയ പ്രതീക്ഷകളില്ല.

അടയ്ക്ക വില സെപ്റ്റംബറിൽ കിലോഗ്രാമിന് 500-525 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അടയ്ക്കയുടെ വിലയിൽ വലിയ കുതിപ്പാണുണ്ടായത്. 200-250 രൂപ കിലോഗ്രാമിന് ഉണ്ടായിരുന്നത് ഇരട്ടിയായി ഉയർന്നു.

നേരത്തെ കരുതിവെച്ചിരുന്നവരെല്ലാം അടയ്ക്കയുടെ വില ഉയർന്ന സമയങ്ങളിൽ വിറ്റഴിച്ചിരുന്നു. ഇനി മാർക്കറ്റിൽ പുതിയ അടയ്ക്കയാണ് വരാനുള്ളത്. മഴ നീണ്ടുനിൽക്കുന്നതോടെ വിളവെടുപ്പ് നടത്താനാകാത്തതും ഉണക്കിയെടുക്കാനാകാത്തതും നിലവിലുള്ള കർഷകർക്ക് തിരിച്ചടിയാകുന്നുണ്ട്.

അടയ്ക്കയുടെ വരവ് കുറഞ്ഞതോടെ മാർക്കറ്റിലെത്തുന്ന അടയ്ക്കയ്ക്കും വലിയ ഡിമാൻഡാണ്. ചങ്ങരംകുളം, ചാലിശ്ശേരി, പുലാമന്തോൾ മാർക്കറ്റുകളിലും അടയ്ക്കയുടെ വരവ് പകുതിയായി കുറഞ്ഞിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.