video
play-sharp-fill

2021-ലെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്‌സലൻസ് അവാർഡ് സൈക്കോ ഡിസൈൻസിന്

2021-ലെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്‌സലൻസ് അവാർഡ് സൈക്കോ ഡിസൈൻസിന്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ക്യൂബ്‌സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആർക്കിടെക്ച്ചർ, പ്ലാനിംഗ്, ഇന്റീരിയർ ഡിസൈൻ വിഭാഗമായ സൈക്കോ ഡിസൈൻസ് ഈ വർഷത്തെ ആർക്കിടെക്ച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ എക്‌സലൻസ് അവാർഡ് കരസ്ഥമാക്കി.

കേരളത്തിലെ ഭവന, വ്യാപാര സമുച്ചയ പദ്ധതികളിൽ ഏറ്റവും മികച്ച സർഗാത്മകത പ്രകടിപ്പിച്ച ഡിസൈൻ സ്ഥാപനം എന്ന നിലയിലാണ് കമ്പനി ഈ പുരസ്‌കാരത്തിന് അർഹമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗലൂരുവിൽ നടന്ന ചടങ്ങിൽ സൈക്കോ ഡിസൈൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജുമാന ഷെരീഫ് ബിഗിനപ്പ് റിസേർച്ച് ഇന്റലിജൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ആനന്ദ് ഗോപാൽ നായിക്, എസ്‌ജെബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രിൻസിപ്പലും ബിജിഎസ് സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ഡീനുമായ ഡോ. അജയ്ചന്ദ്രൻ എന്നിവരിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.