
തിരുവനന്തപുരം: പുരാവസ്തു വകുപ്പിന് കീഴില്‍ ഡിസൈനർ തസ്തികയില്‍ സ്ഥിര ജോലി നേടാൻ അവസരം. ആകെയുള്ള ഒരു ഒഴിവിലേക്കാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്.
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരം ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷിക്കണം.
അവസാന തീയതി: ഒക്ടോബർ 03

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികയും ഒഴിവുകളും
പുരാവസ്തു വകുപ്പില്‍ ഡിസൈനർ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
കാറ്റഗറി നമ്മർ : 270/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 39,300 രൂപമുതല്‍ 83,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ 02/01/1989നും 01-01-2007 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
പെയിന്റിങ് അല്ലെങ്കില്‍ ഡ്രോയിങ് കോഴ്‌സ് വിജയിച്ച സർട്ടിഫിക്കറ്റ്.
ലാൻഡ് സർവേ, ഡ്രാഫ്റ്റ്‌സമാൻഷിപ്പ് എന്നിവയില്‍ സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/



