നടി അർച്ചന കവി വിവാഹിതയായി; റിക്ക് വര്‍ഗീസ് ആണ് വരൻ

Spread the love

കോട്ടയം: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. നിരവധി പേരാണ് അർച്ചന കവിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. നേരത്തെ വിവാഹമോചിതയായ അർച്ചനയുടെ രണ്ടാം വിവാഹമാണിത്.

നീലത്താമരയിലൂടെ അരങ്ങേറ്റം

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മമ്മി ആന്റ് മീ, സോൾട്ട് ആൻറ് പെപ്പർ, ഹണീ ബീ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായെങ്കിലും ഇടക്ക് സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു. പിന്നീട് ഈ വർഷം ടൊവിനോ തോമസ് നായകനായി എത്തിയ ഐഡന്റിറ്റി എന്ന ചിത്രത്തിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും അർച്ചന കവിക്ക് സാധിച്ചിരുന്നു.