video
play-sharp-fill
അടിച്ചോടിക്കുന്നവർ ഇനി പൊലീസിനെയും അപകടത്തേയും പേടിക്കേണ്ട: ബാറിലിരുന്ന് മദ്യപിച്ച് ഫിറ്റായാൽ നിങ്ങളെ സേഫാക്കാൻ അർക്കേഡിയയുടെ ‘ഡാഡു’ണ്ട്..! ലാഭം ലൈസൻസും പതിനായിരം രൂപയും

അടിച്ചോടിക്കുന്നവർ ഇനി പൊലീസിനെയും അപകടത്തേയും പേടിക്കേണ്ട: ബാറിലിരുന്ന് മദ്യപിച്ച് ഫിറ്റായാൽ നിങ്ങളെ സേഫാക്കാൻ അർക്കേഡിയയുടെ ‘ഡാഡു’ണ്ട്..! ലാഭം ലൈസൻസും പതിനായിരം രൂപയും

സ്വന്തം ലേഖകൻ

കോട്ടയം: ബാറിൽ നിന്നും രണ്ടെണ്ണം അടിച്ചിട്ട് വീട്ടിൽ പോകാൻ പേടിയുണ്ടോ..? എങ്കിൾ ഇനി പേടിക്കേണ്ട കാര്യമില്ല, നിങ്ങളെ വീട്ടിലെത്തിക്കാൻ അർക്കേഡിയയുടെ സ്വന്തം ഡാഡുണ്ട്.

രണ്ടെണ്ണം അടിച്ചു പോയതിന്റെ പേരിൽ അപകടവും, പോക്കറ്റിൽ നിന്നും പണം പോകുന്നതും ഒഴിവാക്കുന്നതിന് വേണ്ടിയാണ് അർക്കേഡിയ ടീം ഡാഡിനെ രംഗത്തിറക്കിയിരിക്കുന്നത്. മദ്യപാനികളെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതിനായി അർക്കേഡിയയുടെ ഡാഡ് ഇന്നു മുതൽ രംഗത്തിറങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപിച്ച് വാഹനം ഓടിച്ചുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കോട്ടയം നഗരത്തിലെ അർക്കേഡിയ ഹോട്ടൽ ഡയൽ എ ഡ്രൈവർ (ഡാഡ്) എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചത്. നൂറ് ശതമാനം സുരക്ഷിതരായി തങ്ങളുടെ ഉപഭോക്താക്കളെ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിയാണ് അർക്കേഡിയ ഹോട്ടൽ അധികൃതർ ആവിഷ്‌കരിക്കുന്നത്.

നിങ്ങൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഡാഡിനെ വിളിക്കൂ എന്ന ഹാഷ് ടാഗോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഡയൽ എ ഡ്രൈവർ ബാർ ടു ഹോം സർവീസ് എന്നാണ് ക്യാമ്പെയിന്റെ പേര്. നൂറു ശതമാനം സുരക്ഷിതമായി, അപകടത്തെപ്പേടിക്കാതെ, ഫൈനില്ലാതെ വീട്ടിലെത്തും.

ബാറിലെ ജീവനക്കാരെയാണ് ഇതിനായി ഹോട്ടൽ അധികൃതർ നിയോഗിച്ചിരിക്കുന്നത്. ഇന്നു മുതൽ തന്നെ പദ്ധതി ആരംഭിക്കാനിരിക്കുന്നത് മദ്യപാന പ്രേമികളാണ് കോട്ടയത്തുകാർ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അർക്കേഡിയ ഹോട്ടൽ മാനേജ്‌മെന്റ്.