video
play-sharp-fill

വിജയാഘോഷത്തിൽ മധുരം നൽകിക്കോളൂ, പടക്കം പൊട്ടിച്ച് ഡൽഹിയെ മലിനമാക്കരുത് : കെജ്‌രിവാൾ

വിജയാഘോഷത്തിൽ മധുരം നൽകിക്കോളൂ, പടക്കം പൊട്ടിച്ച് ഡൽഹിയെ മലിനമാക്കരുത് : കെജ്‌രിവാൾ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : വിജയാഘോഷത്തിൽ മധുരം നോക്കിക്കോളൂ. പടക്കം പൊട്ടിച്ച് ഡൽഹിയെ മലിനമാക്കരുത്. അണികൾക്ക്് മുന്നറിയിപ്പുമായി ആം ആദ്മിപാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ

തെരഞ്ഞെടുപ്പിൽ വിജയിച്ചാലും പാർട്ടി പ്രവർത്തകരൊന്നും പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കേജ്‌രിവാൾ പറഞ്ഞിരുന്നു.എവിടെയും കരിമരുന്ന് ഉപയോഗം നടന്നിട്ടില്ല കെജ്‌രിവാളിന്റെ വാക്കുകൾ കൃത്യമായി അനുസരിച്ചിരിക്കുകയാണ് പാർട്ടി പ്രവർത്തകർ അതുകൊണ്ട് തന്നെ മധുരം നൽകിയും പ്രകടനങ്ങൾ നടത്തിയും ആം ആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി വോട്ടെണ്ണൽ പുരോഗമിക്കുക്കുന്നു, ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ എ.എ.പി 62, സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇത് അരവിന്ദ് കെജ്‌രിവാളിന്റെ മൂന്നാംവിജയമാണ്. വികസനത്തിലൂന്നിയ പ്രചാരണമാണ് ആം ആദ്മി ഡൽഹിയിൽ നയിച്ചത്. എന്നാൽ, ബിജെപി കേജ്‌രിവാളിനെ വിമർശിച്ചും ഹിന്ദുത്വ അജണ്ട ഉന്നയിച്ചുമാണ് വോട്ട് തേടിയത്.

വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ കോണഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്